എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ല; പ്രകാശ് ജാവേദക്കറെ കണ്ടതിൽ പ്രശ്‌നമില്ല; എം എം മണി

എസ് രാജേന്ദ്രൻ സിപിഎം വിട്ട് പോകില്ലെന്നാണ് കരുതുന്നതെന്ന് എം എം മണി. പ്രകാശ് ജാവേദക്കറെ രാജേന്ദ്രൻ കണ്ടതിൽ പ്രശ്‌നമില്ല. എസ് രാജേന്ദ്രൻ പാർട്ടിക്കൊപ്പം നിൽക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് എം എം മണി പറഞ്ഞു. ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ രാജേന്ദ്രനോട് സംസാരിച്ചു. വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് പോയതെന്നാണ് അറിഞ്ഞതെന്നും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ രാജേന്ദ്രനും ഉണ്ടാകും എന്നാണ് വിശ്വാസമെന്നും എം എം മണി കൂട്ടിച്ചേർത്തു.

അതേസമയം, ഡീൻ കുര്യാക്കോസിനെതിരായ പരാമർശത്തിൽ ഉറച്ച് നിൽക്കുകയാണെന്നും എം എം മണി വ്യക്തമാക്കി. എം പി ആയിരുന്നപ്പോൾ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. കടുത്ത ഭാഷയിൽ പറഞ്ഞു എന്നേയുള്ളൂവെന്നും അദ്ദേഹം വിശദീകരിച്ചു. ഡീൻ കുര്യക്കോസ് ഷണ്ഡനാണെന്നും ഡീൻ ചത്തതിനൊക്കുമെ ജീവിച്ചിരിക്കുന്നു എന്ന നിലയിലാണെന്നും പൗഡറും പൂശി ഫോട്ടോ എടുത്ത് നാട്ടുകാരെ ഇപ്പോൾ ഒലത്താം എന്നു പറഞ്ഞ് വീണ്ടും ഇറങ്ങിയിട്ടുണ്ടെന്നുമായിരുന്നു ഇടുക്കി തൂക്കുപാലത്ത് നടത്തിയ പാർട്ടി പരിപാടിയിലെ എം എം മണി പരാമർശം.

Leave a Reply

Your email address will not be published. Required fields are marked *