‘നേരിടുന്നത് ക്രൂരമായ സൈബർ അതിക്രമം’; ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്ന് സത്യഭാമ

മോഹിനിയാട്ട മത്സരത്തിന് കറുപ്പ് നിറമുള്ളവർ പങ്കെടുക്കരുതെ പരാമർശത്തെത്തുടർന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുന്നുവെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം തുടരുന്നു. ആർഎൽവി രാമകൃഷ്ണന് പരമാവധി വേദി നൽകി. ആരെയും വേദനിപ്പിക്കാൻ ഉദേശിച്ചിട്ടില്ലെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിച്ചു.

പതിനഞ്ച് കൊല്ലത്തിലേറെയായി മോഹിയാട്ട രംഗത്ത് അധ്യാപകനായും നർത്തകനായും പ്രതിഭ തെളിയിച്ച ഡോ. ആർഎൽവി രാമകൃഷ്ണനെതിരെയാണ് കലാമണ്ഡലം സത്യഭാമ ജൂനിയർ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ അധിഷേപ പരാമർശം നടത്തിയത്. കാക്കയുടെ നിറമാണെന്നും നൃത്തം ചെയ്യുന്നത് കണ്ടാൽ പെറ്റ തള്ള പൊറുക്കില്ലെന്നുമായിരുന്നു ആക്ഷേപം. വ്യാപക വിമർശനം ഉയർന്നിട്ടും വിവാദ പരാമർശത്തിൽ അവർ ഉറച്ചു നിന്നു.

Leave a Reply

Your email address will not be published. Required fields are marked *