പൊന്നാനി എം ഇ എസ് കോളേജ് അലുംനി യു എ ഇ (മെസ്പ) ദുബയ് ചാപ്റ്റർ ഇഫ്താർ സംഗമം നടത്തി. ദുബൈ ഖിസൈസ് കാലിക്കറ്റ് സിറ്റി റസ്റ്റോറൻറ് അങ്കണത്തിൽ നടന്ന ചടങ്ങിൽ വിവിധ ബാച്ചുകളിൽപ്പെട്ട വിദ്യാർത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു. ഹാരിസ് വാകയിലിൻറെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് യാഖൂബ് ഹസൻ സ്വാഗതം പറഞ്ഞു.അബ്ദുൾ അസീസ് മുല്ലപ്പൂ, നാരായണൻ വെളിയങ്കോട്, ജമാൽ വട്ടംകുളം, അബൂബക്കർ തണ്ടിലം, സുധീർ ആനക്കര, മസ്ഹർ, ജലീൽ, ഷാജി ഹനീഫ്, ഹമീദ് ബാബു എന്നിവർ സംസാരിച്ചു. എം ഇ എസ് സംസ്ഥാന ട്രഷറർ സലാഹുദ്ദീൻ, പ്രിൻസിപ്പൾ ഡോ. നിസാം എന്നിവർ ഓൺലൈനിലൂടെ റംസാൻ സന്ദേശം നൽകി. സത്താർ,ഷെരീഫ് കുന്നത്ത് എന്നിവർ നേതൃത്വം നൽകിയ പരിപാടിയിൽ അബ്ദുല്ലക്കുട്ടി നന്ദി പ്രകാശിപ്പിച്ചു.
പൊന്നാനി എം ഇ എസ് കോളേജ് ഇഫ്താർ സംഗമം നടത്തി
