പുതിയ തീരുമാനവുമായി ആര്‍ബിഐ; യുപിഐ ഉപയോഗിച്ച് ഇനി പണം നിക്ഷേപിക്കാം

യുപിഐ ഉപയോഗിച്ച് ക്യാഷ് ഡെപ്പോസിറ്റ് മെഷനിലൂടെ (സിഡിഎം) പണം നിക്ഷേപിക്കാൻ സൗകര്യമൊരുക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2024 2025 സാമ്പത്തിക വർഷത്തിലെ ആദ്യ ധന നയ യോഗത്തിൽ ആണ് ഇത് സംബന്ധിച്ച തീരുമാനം ആയത്.

ഡിജിറ്റൽ പേയ്മെന്റ്, മറ്റ് ഓൺലൈൻ ട്രാൻസാക്ഷനുകൾക്ക് പുറമെയാണ് പണം നിക്ഷേപത്തിനും യുപിഐ സേവനം സജ്ജമാക്കാൻ ആർബിഐ തയ്യാറെടുക്കുന്നത്. നേരത്തെ എടിഎം മെഷനിൽ നിന്നും യുപിഐ വഴി പണം പിൻവലിക്കാനുള്ള സേവം ആർബിഐ ഏർപ്പെടുത്തിയിരുന്നു.

യുപിഐയിലൂടെ കൂടുതൽ കാർഡ് ലെസ് പണമിടപാട് സേവനം സജ്ജമാക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ചുള്ള മാർഗനിർദേശങ്ങൾ ഉടൻ ആർബിഐ പുറത്തിറക്കുമെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. നിലവിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചാണ് സിഡിഎം മെഷനിലൂടെ പണം നിക്ഷേപിക്കാൻ സാധിക്കൂ. ബാങ്കിൽ നേരിട്ട് പോകാതെ സ്വയം മെഷനിലൂടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കാൻ സാധിക്കുമെന്നതാണ് ഡിഡിഎം മെഷിന്റെ ഗുണം. ലളിതമായ ഭാഷയിൽ മനസ്സിലാക്കിയാൽ യുപിഐ വഴിയും പണം നിക്ഷേപിക്കാം. യുപിഐ വഴി പണം എങ്ങനെ നിക്ഷേപിക്കാം

യുപിഐ വഴി പണം നിക്ഷേപിക്കുന്നതിന്, നിങ്ങൾ യുപിഐ ക്യാഷ് ഡെപ്പോസിറ്റ് മെഷീനിലേക്ക് പോകേണ്ടതുണ്ട്.

ക്യാഷ് ഡെപ്പോസിറ്റ് മെഷീന്റെ യുപിഐ വിഭാഗത്തിലേക്ക് പോയി ക്ലിക്ക് ചെയ്യുക.

ക്ലിക്ക് ചെയ്താലുടൻ, മെഷീനിൽ ഒരു ക്യുആർ കോഡ് പ്രദർശിപ്പിക്കും.

ഇനി നിങ്ങളുടെ മൊബൈലിൽ യുപിഐ സ്കാനർ തുറക്കുക.

സ്കാനറിന്റെ സഹായത്തോടെ ക്യാഷ് ഡെപ്പോസിറ്റ് മെഷീന്റെ ക്യുആർ കോഡ് സ്കാൻ ചെയ്യുക.

ക്യുആർ കോഡ് സ്കാൻ ചെയ്തയുടനെ, നിങ്ങളുടെ എല്ലാ വിശദാംശങ്ങളും ദൃശ്യമാകും.

പണം ഇട്ടുകഴിഞ്ഞാൽ ഉടൻ തന്നെ യന്ത്രം പണം പരിശോധിക്കും.

അവസാനമായി, സ്ഥിരീകരണ വിശദാംശങ്ങൾ ശരിയായാൽ, നിങ്ങളുടെ പണം നിക്ഷേപിക്കും.

Leave a Reply

Your email address will not be published. Required fields are marked *