‘കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്സ്’; മുഖ്യമന്ത്രി പിണറായി വിജയൻ

 കേരളത്തിലെ കോൺഗ്രസിനു സംഘപരിവാർ മനസ്സെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കലയിൽ എൽഡിഎഫ് തിരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘‘പ്രകടന പത്രികയിൽ പൗരത്വ നിയമത്തെക്കുറിച്ചു കോൺഗ്രസിനു മിണ്ടാട്ടമില്ല. 8–ാം പേജ് നോക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറയുന്നു.

എന്നാൽ പൗരത്വഭേദഗതി എന്നൊരു കാര്യമേ അതിലില്ല. ഇഡി വിഷയത്തിൽ പ്രതിപക്ഷം ആരുടെ കൂടെയാണെന്നു വ്യക്തമാക്കണം. ഭരണഘടന സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനുണ്ട്.

എന്നാൽ അവർ ആർഎസ്എസിന്റെ അജണ്ടയാണു നടപ്പാക്കുന്നത്. അഭയാർഥികളായി എത്തുന്നവരോടു മതപരമായ വേർതിരിവു കാണിക്കുന്നു. അഭയാർഥികളുടെ പൗരത്വം മതാടിസ്ഥാനത്തിലാക്കുന്നു’’– മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *