ഐപിഎൽ ; വിജയം തുടരാൻ ലക്ഷ്യമിട്ട് മുംബൈ ഇന്ത്യൻസും വിജയ പാതയിൽ തിരിച്ചെത്താൻ ബെഗളൂരു റോയൽ ചലഞ്ചേഴ്സും ഇന്നിറങ്ങുന്നു

ഐ പി എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് നേരിടുന്നത് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ. തുടർതോൽവികളിൽ നിന്ന് അവസാന മത്സരത്തിൽ വിജയത്തിലൂടെ കര കയറിയ മുംബൈ ഇന്ന് സ്വന്തം ഗ്രൗണ്ടിൽ വിജയം മാത്രം പ്രതീക്ഷിച്ചാണ് ഇറങ്ങുന്നത്. ആർ സി ബി പക്ഷെ അവസാന മത്സരത്തിൽ കോഹ്ലിയുടെ സെഞ്ച്വറി നേട്ടമുണ്ടായിട്ടും രാജസ്ഥാൻ റോയല്സിനോട് തോറ്റത്തിന്റ ഷീണം മാറ്റാൻ ഉറപ്പിച്ചാണ് ഇറങ്ങുക.

5 മത്സരത്തിൽ നിന്ന് 316 റൺസ് സ്വന്തമാക്കി ഓറഞ്ച് ക്യാപ് സ്വന്തമാക്കി മുന്നേറുന്ന കോഹ്ലി ഒഴികെ മറ്റാർക്കും കാര്യമായി തിളങ്ങാനാകുന്നില്ല എന്നതാണ് ബംഗളൂരു നേരിടുന്ന ഏറ്റവും വലിയ പ്രശനം. കഴിഞ്ഞ മത്‌സരത്തിൽ ഇരുന്നൂറിന് മുകളിൽ സ്കോർ സ്വന്തമാക്കി ഡൽഹിയെ 29 റൺസിന് തകർത്തതിന്റെ ആത്മ വിശ്വസം മുംബൈയ്ക്ക് കരുത്താകും. അവസാന മത്സരത്തിൽ ടീമിലെത്തിയെങ്കിലും തിളങ്ങാനാകാതെ പോയ സൂര്യ കുമാർ യാദവ് ഇന്ന് തിളങ്ങിയാൽ മുംബൈയ്ക്ക് കാര്യങ്ങൾ കുറെ കൂടി എളുപ്പമാകും.

ഫോമിലേക്കുയർന്നാൽ ഏത് ടീമിനെയും തകർക്കാനുള്ള കരുത്തുള്ള ഇരു ടീമുകളും പൂർണ്ണ ഫോമിലേക്ക് തിരിച്ച് വരുന്നത് കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ നാല് മത്സരം കളിച്ച മുംബൈയും , അഞ്ച് മത്സരം കളിച്ച ആർ സി ബി യും ഒരു വിജയം മാത്രമാണ് സ്വന്തമാക്കിയത് . പോയിന്റ് പട്ടികയിൽ മുംബൈ എട്ടാമതും ആർ സി ബി ഒമ്പതാമതും.

Leave a Reply

Your email address will not be published. Required fields are marked *