ഒമാനിൽ ഇന്നും മഴയ്ക്ക് സാധ്യത ; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം

ഒമാനിലെ മിക്ക ഗവർണറേറ്റുകളും ഭാഗികമായി മേഘാവൃതമാണെന്നും മിന്നൽ പ്രളയത്തിന് ഇടയാകുന്ന തരത്തിൽ ഇടിമിന്നലിനും മഴക്കും സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി എക്‌സിൽ അറിയിച്ചു. നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, അൽബുറൈമി, ദാഹിറ, ദാഖിലിയ, മസ്‌കത്ത്, നോർത്ത് ഷർഖിയ, സൗത്ത് ഷർഖിയ എന്നിവിടങ്ങളിലെ പർവതപ്രദേശങ്ങളിലും അൽ വുസ്തയുടെയും ദോഫറിന്റെയും വിവിധ ഭാഗങ്ങളിലുമാണ് മഴക്കും ഇടിമിന്നലിനും സാധ്യത. ദാഖിലിയ, ദാഹിറ, ദോഫർ എന്നിവിടങ്ങളിലും ഒമാൻ കടലിന്റെ തീരപ്രദേശങ്ങളിലും താഴ്ന്ന മേഘങ്ങൾക്കും മൂടൽമഞ്ഞിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ഇടിമിന്നലോടെയുള്ള മഴയും മൂടൽ മഞ്ഞും കാരണം കാഴ്ച കുറഞ്ഞേക്കുമെന്നും മുന്നറിയിപ്പ് നൽകി.

അതേസമയം, കഴിഞ്ഞ ദിവസം ഇബ്രയിലും ഷിനാസിലും വമ്പൻ മഴയാണ് പെയ്തത്. 206 മില്ലീ മീറ്റർ മഴയാണ് ഈ സ്‌റ്റേറ്റുകളിൽ ലഭിച്ചത്. മഹ്ദയിൽ 183 എംഎമ്മും ലിവയിൽ 180 എംഎമ്മും മഴ പെയ്തിറങ്ങി.അതിനിടെ, ഷിനാസ് വിലായത്തിലെ ഫാമിൽനിന്ന് ആറ് തൊഴിലാളികളുടെ മൃതദേഹം ഒമാൻ പൊലീസ് ഏവിയേഷൻ കണ്ടെത്തി. മഴക്കെടുതിയിലാണ് ഇവർ ജീവൻ നഷ്ടപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *