കുട്ടിയുടുപ്പിൽ എംബ്രോയ്ഡറി; ചിത്രം പങ്കുവച്ച് ദീപിക പദുകോൺ

ബോളിവുഡ് താരദമ്പതിമാരായ ദീപിക പദുകോണും-രൺവീർ സിംഗും തങ്ങളുടെ ആദ്യ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 29നാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ താരദമ്പതികൾ ഇക്കാര്യം ആരാധകരെ അറിയിച്ചത്. സെപ്റ്റംബറിൽ ദീപിക അമ്മയാകും. ഇപ്പോൾ ദീപിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ ആണ് വൈറൽ.

തൻറെ കൺമണിക്കായി കുട്ടിയുടുപ്പിൽ തുന്നിച്ചേർക്കാൻ എംബ്രോയ്ഡറി വർക്കുകൾ ചെയ്യുന്നതിൻറെ ചിത്രമാണ് ദീപിക പങ്കുവച്ചത്. ‘പൂർത്തിയായ പതിപ്പ് പങ്കിടാൻ എനിക്കു കഴിയുമെന്നു പ്രതീക്ഷിക്കുന്നു’ എന്ന അടിക്കുറപ്പാണ് ബോളിവുഡിൻറെ സ്വപ്നസുന്ദരി പോസ്റ്റിന് നൽകിയത്.

ഇൻസ്റ്റയിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ട ഉടൻതന്നെ ശ്വേത ബച്ചൻ പോസ്റ്റിനു ഹാർട്ട് ഇമോജി പ്രതികരണമായി പങ്കുവച്ചു. ബാഡ്മിൻറൺ താരവും ദീപികയുടെ സുഹൃത്തുമായ പി.വി. സിന്ധുവും ഹാർട്ട് ഇമോജി പങ്കുവച്ചു. കഴിഞ്ഞ ആഴ്ച, ദീപിക തൻറെ പുറത്തുള്ള ടാൻ ലൈനുകളുടെ ഒരു ചിത്രം പങ്കുവച്ചിരുന്നു. ബീച്ചുമായി ബന്ധപ്പെട്ട ചിത്രങ്ങളായിരുന്നു അത്. 2018ലാണു ദീപികയും രൺവീറും വിവാഹിതരായത്.

Leave a Reply

Your email address will not be published. Required fields are marked *