മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ല; ചെന്നിത്തല

രാഹുൽ ഗാന്ധിക്കെതിരെ  മോശം പരാമർശം നടത്തിയ പിണറായി വിജയൻ അത് പിൻവലിച്ച് മാപ്പ് പറയണമെന്ന്  രമേശ് ചെന്നിത്തല. മോശം പരാമർശത്തോടൊപ്പമുള്ള കൊഞ്ഞനം കുത്തൽ ആരോചകമായിപ്പോയി. പിണറായിക്ക് ഇത് എന്താണ് സംഭവിച്ചത്?. 

മോദിയെ സുഖിപ്പിക്കാൻ പിണറായി ഇത്രത്തോളം തരം താഴാൻ പാടില്ല. രാഹുൽ ഗാന്ധിക്കെതിരെ പിണറായി വിജയൻ നടത്തിയ അധിക്ഷേപം  മാപ്പ് ആർഹിക്കാത്ത കുറ്റമാണ്.രാഹുൽ ഗാന്ധിക്കെതിരെ പറഞ്ഞ് ബി ജെ പി യുടേയും മോദിയുടെയും കൈയ്യടി നേടാൻ ശ്രമിക്കുന്ന പിണറായി താൻ ഇരിക്കുന്ന പദവിയെ മറക്കരുതായിരുന്നു.   ചെന്നിത്തല പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *