കോഴിക്കോട് യുവാവിന് കുത്തേറ്റു;  പിന്നില്‍ ബിജെപിയെന്ന് യുഡിഎഫ്

കോഴിക്കോട് പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് യുഡിഎഫ് ആരോപിച്ചു.

നവാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചെന്ന് താമരശ്ശേരി പൊലീസ് അറിയിച്ചു. പ്രതിയായ വ്യക്തി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്.  തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *