ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിഫലം ഒരുകോടി; നിര്‍ണായക തീരുമാനവുമായി ബിസിസിഐ

ആഭ്യന്തര ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം ഇരട്ടിയാക്കുന്നതിൽ തീരുമാനമെടുക്കാനൊരുങ്ങി ബിസിസിഐ. ഇതിനായി അജിത്ത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള ദേശീയ സെലക്ഷന്‍ കമ്മിറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഈ നിർണായക തീരുമാനം നടപ്പിലാക്കുന്നത് സംബന്ധിച്ച നടപടികള്‍ക്കൾ സ്വീകരിക്കുന്നതിനു വേണ്ടിയാണ് കമ്മിറ്റി. ഒരുദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആഭ്യന്തര താരങ്ങളെ രഞ്ജി ട്രോഫിയില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനും പങ്കെടുക്കാത്ത ആഭ്യന്തര താരങ്ങളുടെ വരുമാനം കൂട്ടുന്നതിനും വേണ്ടിയാണ് ഈ നീക്കം.

ഐപിഎല്‍ ഇതര കളിക്കാരെ കൂടി പരിഗണിക്കാനുള്ള ബിസിസിഐയുടെ തീരുമാനത്തിന്റെ ഭാഗമായാണ് ഈ ആശയം എന്നാണ് വിവരം. പ്രതിദിനം 60,000 രൂപയാണ് നിലവില്‍ 40-ലധികം രഞ്ജി മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഒരു താരത്തിന് നൽകുന്നത്. 21 മുതല്‍ 40 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് ദിവസേന 50,000 രൂപ വീതവും 20 മത്സരങ്ങള്‍ വരെ കളിച്ച താരങ്ങള്‍ക്ക് 40,000 രൂപ വീതവുമാണ് നല്‍കിവരുന്നത്. ഇതുപ്രകാരം ടീം ഫൈനലിലെത്തിയാല്‍ ഒരു സീനിയര്‍ കളിക്കാരന് 25 ലക്ഷം രൂപവരെ നേടാന്‍ സാധിക്കും. എന്നാൽ ബിസിസിഐയുടെ പുതിയ തീരുമാനം നടപ്പാവുകയാണെങ്കിൽ 10 രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച ഒരു കളിക്കാരന് പ്രതിഫലമായി 75 ലക്ഷം മുതല്‍ ഒരു കോടി രൂപവരെ ലഭിക്കും എന്നാണ് റിപ്പോർട്ട്.ആഭ്യന്തര ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിഫലം ഒരുകോടി; നിര്‍ണായക തീരുമാനവുമായി ബിസിസിഐ.

Leave a Reply

Your email address will not be published. Required fields are marked *