ഐ സി എഫ് ഷാർജ ആദരം സംഘടിപ്പിച്ചു

മഴക്കെടുതി ബാധിച്ചവർക്കായി ആശ്വാസപ്രവർത്തങ്ങൾ നടത്തിയ സന്നദ്ധപ്രവർത്തകരെ ഐ.സി.എഫ്. ഷാർജ സെൻട്രൽകമ്മിറ്റി ആദരിച്ചു. ഇവർക്ക് സർട്ടിഫിക്കറ്റും സമ്മാനത്തുകയും പുരസ്‌കാരങ്ങളായി നൽകി. സേവനരംഗത്തുണ്ടായ ഒട്ടേറെപ്പേർ പങ്കെടുത്തു. ഐ.സി.എഫ്. ഷാർജ പ്രസിഡന്റ് പി.കെ.സി. മുഹമ്മദ് സഖാഫി പരിപാടി ഉദ്ഘാടനം ചെയ്തു. കെ.സി.കെ. സലീം വളപട്ടണം അധ്യക്ഷത വഹിച്ചു. സുബൈർ പതിമംഗലം, ബദ്റുദ്ധീൻ സഖാഫി , മൂസ കിണാശ്ശേരി, മസ്ഊദ് മഠത്തിൽ, ജാബിർ സഖാഫി, ഫൈസൽ വെങ്ങാട് തുടങ്ങിയവർ ആശംസകൾ നേർന്നു. നാസർ മങ്ങാട്, അബ്ദുൽ മജീദ് കയ്യംകോട്, റഷീദ് കുരിക്കുഴി, നിസാം നാലകത്ത്, ഷാഫി നിസാമി, പ്രണവ് തുടങ്ങിയവർ സേവനരംഗത്തെ അനുഭവങ്ങൾപങ്കുവെച്ചു. നാസർ ഹാജി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *