തായ്‌ലന്‍ഡില്‍ ആദ്യ റീജണൽ ഡാറ്റാ സെന്ററുമായി മൈക്രോസോഫ്റ്റ്

തായ്‌ലന്‍ഡില്‍ ആദ്യ റീജണൽ ഡാറ്റാ സെന്റര്‍ ആരംഭിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഈ ഡാറ്റ സെന്ററിൽ എഐ അഥവാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഉള്‍പ്പടെ പ്രവര്‍ത്തിക്കാനാവുമെന്നാണ് പുറത്തു വരുന്ന വിവരം. എഐ രംഗത്ത് തായ്‌ലന്‍ഡിലെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ഇതുവഴി അവസരം ലഭിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയ്യുന്നത്.

ബാങ്കോക്കിൽ നടന്ന മൈക്രോസോഫ്റ്റ് ബിൽഡ് എഐ ഡേ എന്ന പരിപാടിയിൽ വെച്ച് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും തായ്‌ലന്‍ഡ് പ്രധാനമന്ത്രി ശ്രെത്ത താവിസിനും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് പ്രഖ്യാപനം. വളര്‍ന്നുവരുന്ന ഡെവലപ്പര്‍ സമൂഹത്തിന് ഇത് പിന്തുണ നല്‍കുമെന്നും മൈക്രോസോഫ്റ്റ് പറഞ്ഞു. ഒപ്പം മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കാനും, കമ്പനികള്‍ക്ക് ഡാറ്റ സൂക്ഷിക്കാനും, വേഗത്തിലുള്ള കമ്പ്യൂട്ടിങ് സാധ്യമാക്കാനും ഇതുവഴി സാധിക്കും. ഇന്‍ഡൊനീഷ്യയില്‍ അടുത്ത നാല് വര്‍ഷം കൊണ്ട് 170 കോടി ഡോളര്‍ ചെലവിട്ട് പുതിയ ക്ലൗഡ്, എഐ അടിസ്ഥാനസൗകര്യം ഒരുക്കുമെന്നും മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *