ഫറോവയുടെ ശാപത്തിന്റെ ര​ഹസ്യം കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ

ഫറോവയുടെ ശാപത്തിന്റെ ചുരുളഴിച്ച് ശാസ്ത്രജ്ഞർ. ഈജിപ്തിലെ ഫറോവയായിരുന്ന തുത്തൻഖാമന്റെ ശവകുടീരം 1922-ൽ തുറന്നുപരിശോധിച്ച 20 പേരും പല അസുഖങ്ങളാൾ മരണപ്പെട്ടു. പിന്നാലെ ഇവരുടെ മരണത്തിന് കാരണം ഫറോവയുടെ ശാപമാണെന്ന് വ്യാപകമായി പ്രചരിക്കപ്പെട്ടു. എന്നാലിപ്പോൾ ഇപ്പോൾ ഫറോവയുടെ ശാപമല്ല മറിച്ച് യുറേനിയം ഉൾപ്പെടെയുള്ള പ്രകൃതിദത്ത മൂലകങ്ങളിൽനിന്നുള്ള അണുപ്രസരണവും കല്ലറ തുറക്കാതിരിക്കാനായി അക്കാലത്ത് അതിനകത്ത് ബോധപൂർവം നിക്ഷേപിച്ച വിഷപദാർഥങ്ങളുമാണ് മരണത്തിനുപിന്നിലെന്നാണ് ​ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

കല്ലറകളിലെ ലിഖിതങ്ങളും അതിലെ വിഷവസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചന നൽകിയിട്ടുണ്ട്. ഈജിപ്തിലെ സഖാറയിലെയും ഗിസയിലെയും പിരമിഡുകളിൽ അണുവികിരണം കണ്ടെത്തി. ബസാൾട്ട് ശിലകൾ ഉപയോഗിച്ചാണ് കല്ലറകൾ നിർമിച്ചതെന്നും അവയിൽനിന്ന് അണുപ്രസരണത്തിനു സാധ്യതയുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ റോബർട്ട് ടെംപിൾ പറയ്യുന്നു. ബി.സി. 1334-1325 കാലത്ത് ഈജിപ്ത് ഭരിച്ച രാജാവാണ് തുത്തൻഖാമൻ.

Leave a Reply

Your email address will not be published. Required fields are marked *