സാരിയുടത്ത് പൂച്ചയുടെ നൃത്തം…; വീഡിയോ ലോക ഹിറ്റ്!

നിങ്ങളുടെ വീട്ടിൽ ഒരു വളർത്തു പൂച്ചയുണ്ടോ, എങ്കിൽ ഈ സംഭവം നിങ്ങൾക്കും കൂടിയുള്ളതാണ്. കാരണം ഇതു നിങ്ങളെ ആകർഷിക്കും, തീർച്ചയായും. ഓമനിച്ചു വളർത്തുന്ന വളർത്തുമൃഗങ്ങളെ അണിയിച്ചൊരുക്കി ചുറ്റിക്കറങ്ങാൻ ഇഷ്ടമായിരിക്കും എല്ലാവർക്കും. ഇത്തരത്തിലുള്ള നിരവധി വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അവയെല്ലാം വൈറൽ ആകാറുമുണ്ട്.

എന്നാൽ ഈ വൈറൽ കഥയിലെ പൂച്ച, ഒരു ‘എഐ പൂച്ച’ ആണ്. സാരിയുടുത്ത് എഐ മനോഹരിയായി അണിയിച്ചൊരുക്കിയ പൂച്ച. എ.ആർ. റഹ്‌മാൻ സംഗീതത്തിൽ 1999ൽ പുറത്തിറങ്ങിയ ‘താൽ’ എന്ന ചിത്രത്തിലെ ‘താൽ സേ താൽ….’ എന്ന ഗാനത്തിന് അതിമനോഹരമായി പൂച്ച ചുവടുവയ്ക്കുന്നു. ആരും അദ്ഭുതപ്പെട്ടുപോകും എഐ നിർമിത വീഡിയോ കണ്ടാൽ.

ആധിയും ചിത്രും എന്ന് പേരുള്ള എഐ വീഡിയോ ക്രിയേറ്റർമാരാണ് ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ആർട്ടിഫിഷൽ ഇൻറലിജൻസിൻറെ കാലമാണിത്. ഇനി എന്തെല്ലാം കാണാനിരിക്കുന്നു..!

Leave a Reply

Your email address will not be published. Required fields are marked *