സാമ്പത്തിക പ്രതിസന്ധി , ഫൈനാൻസുകാരുടെ ഭീഷണി ; പാലക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു

സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാലക്കാട് മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. കിണാശ്ശേരി സ്വദേശി ശിവദാസനാണ് ആത്മഹത്യ ചെയ്തത്. ശിവദാസന് ഫൈനാൻസുകാരുടെ ഭീഷണി നിരന്തരം ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ശിവദാസൻ ജീവനൊടുക്കുന്നതിന് അരമണിക്കൂർ മുൻപും വീട്ടിൽ ഫിനാൻസുകാർ എത്തിയിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു.

ഇതിൽ മനം നൊന്താണ് ശിവദാസൻ ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ശിവദാസന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *