ടൂത്ത് പേസ്റ്റ് എന്നു കരുതി എലിവിഷം കൊണ്ടു പല്ലു തേച്ചു; 27കാരിക്ക് ദാരുണാന്ത്യം

അബദ്ധങ്ങൾ ആർക്കും സംഭവിക്കാം. എത്രയായാലും മനുഷ്യരല്ലേ… എന്നു കവി ചങ്ങമ്പുഴയും എഴുതിയിരിക്കുന്നു. പക്ഷേ അബദ്ധങ്ങൾ ചിലപ്പോൾ ജീവഹാനിവരെ വരുത്തിവയ്ക്കാം. അത്തരമൊരു സംഭവമാണ് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ സംഭവിച്ചത്. ടൂത്ത് പേസ്റ്റ് ആണെന്നു കരുതി എലിവിഷം കൊണ്ടു പല്ലു തേച്ച 27കാരി ചികിത്സയിലിരിക്കെ മരിച്ചതു ദാരുണ സംഭവമായിപ്പോയി.

തിരിച്ചിറപ്പള്ളി കെകെ നഗർ സ്വദേശി രേവതി ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെയാണ് ടൂത്ത് പേസ്റ്റാണെന്നു തെറ്റിദ്ധരിച്ച് രേവതി എലികളെ കൊല്ലാൻ ഉപയോഗിക്കുന്ന പേസ്റ്റ് കൊണ്ടു പല്ല് തേച്ചത്. പിന്നീട് യുവതി ജോലിക്കു പോകുകയും ചെയ്തു. ജോലി സ്ഥലത്തുവച്ചുതന്ന യുവതിക്ക് അസ്വസ്ഥത തോന്നിയിരുന്നു. പക്ഷേ, അതൊന്നും ഗൗനിക്കാതെ യുവതി ജോലി തുടരുകയായിരുന്നു.

വൈകിട്ട് വീട്ടിൽ തിരിച്ചെത്തിയ രേവതി നിരവധി തവണ ഛർദ്ദിച്ചതായി ബന്ധുക്കൾ വ്യക്തമാക്കി. ആരോഗ്യനില വഷളാകാൻ തുടങ്ങിയതോടെ യുവതിയെ തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ഡോക്ടർമാർക്ക് ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Leave a Reply

Your email address will not be published. Required fields are marked *