ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ മാതൃഭാഷ മലയാളം മിഷൻ പഠിതാക്കൾക്കുള്ള പ്രവേശനോത്സവം വി.കെ. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. അബ്ബാസിയ ആർട്സ് സർക്കിളിൽ നടന്ന പരിപാടിയിൽ ഫോക് പ്രസിഡന്റ് പി. ലിജീഷ് അധ്യക്ഷത വഹിച്ചു. മാതൃഭാഷ സമിതി അംഗങ്ങളായ ശ്രീഷ ദയാനന്ദൻ സ്വാഗതവും ഷജ്ന സുനിൽ നന്ദിയും പറഞ്ഞു. ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു.കെ, മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ ചെയർമാൻ ജ്യോതിദാസ്, വിഭീഷ് തിക്കോടി, ഫോക് മാതൃഭാഷ സമിതി കോഓഡിനേറ്റർ സനിത്, വനിത വേദി ചെയർപേഴ്സൻ ഷംന വിനോജ്, ബാലവേദി കൺവീനർ ജീവ സുരേഷ്, ജിതേഷ് എം.പി എന്നിവർ ആശംസകൾ നേർന്നു. പഠിതാക്കൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി. കുട്ടികളും രക്ഷിതാക്കളും അടക്കം നിരവധി പേർ പങ്കെടുത്തു.
ഫോക് മാതൃഭാഷ പ്രവേശനോത്സവം സംഘടിപ്പിച്ചു
