നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇനി മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ ഇനി മുതൽ മരുന്നും സൗന്ദര്യ വർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം. അനുമതി നൽകിക്കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം വിജ്ഞാപനമിറക്കി.

1940ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഇതോടെ അനുതി ലഭിക്കുന്ന രാജ്യത്തെ 11 വിമാനത്താവളങ്ങളിലൊന്നായി സിയാൽ മാറി. ജീവൻ രക്ഷാമരുന്നുകളും മറ്റും ചെറിയ അളവിൽ പ്രത്യേക അനുമതി വാങ്ങിയാണ് ഇതുവരെ കൊച്ചിയിൽ എത്തിച്ചിരുന്നത്.  

Leave a Reply

Your email address will not be published. Required fields are marked *