വിവേകാനന്ദപ്പാറയിലെ പ്രധാനമന്ത്രിയുടെ ധ്യാനം രണ്ടാം ദിവസം; കനത്ത സുരക്ഷയിൽ കന്യാകുമാരി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കന്യാകുമാരിയിലെ ധ്യാനം രണ്ടാം ദിവസത്തിലേക്ക് കടന്നു. കനത്ത സുരക്ഷാക്രമീകരണങ്ങളിലാണ് വിവേകാനന്ദപ്പാറയിലെ ധ്യാനമണ്ഡപത്തിൽ പ്രധാനമന്ത്രിയുടെ ധ്യാനം നടക്കുന്നത്.

ഇന്നലെ കന്യാകുമാരി ഭഗവതി അമ്മൻ ക്ഷേത്രത്തിലെ ദർശനത്തിനും തിരുവള്ളൂർ പ്രതിമയിലെ പുഷ്പാർച്ചനയ്ക്കും ശേഷമാണ് ധ്യാനം ആരംഭിച്ചത്. നാളെ വൈകുന്നേരത്തോടെ ധ്യാനം അവസാനിപ്പിച്ച് മോദി വാരണാസിയിലേക്ക് മടങ്ങും.

കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തി, അവിടെ നിന്നായിരിക്കും യാത്ര. പ്രധാനമന്ത്രിയുടെ മടക്കയാത്ര വരെ വിവേകാനന്ദ പാറയിലേക്ക് സന്ദർശകർക്ക് നിയന്ത്രണമുണ്ട്. രാത്രി മുഴുവൻ വിവേകാനന്ദപ്പാറയ്ക്ക് ചുറ്റും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു.

2000ത്തിലധികം പൊലീസാണ് പ്രധാനമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത്. അവധിക്കാലമായതിനാല്‍ തന്നെ കന്യാകുമാരിയിലേക്ക് സന്ദര്‍ശകരുടെ തിരക്കുണ്ടെങ്കിലും ഇവരെ നിലവില്‍ വിവേകാനന്ദപ്പാറയിലേക്ക് കടത്തിവിടുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *