ഇന്ത്യൻ പാർലമെന്റ് തെരഞ്ഞെടുപ്പ് ഫലം ബഹുസ്വരതയെയും മതേതര ആശയങ്ങളെയും സ്വീകരിച്ച ഇന്ത്യൻ ജനതയുടെ വിധിയാണെന്ന് കെ.എം.സി.സി ബഹ്റൈൻ അഭിപ്രായപ്പെട്ടു.
ഹിന്ദുത്വ ഫാസിസം മുഖമുദ്രയാക്കി ഭരിച്ച ബി.ജെ.പിയുടെ വർഗീയ ധ്രുവീകരണം ഇന്ത്യൻ ജനതക്ക് സ്വീകാര്യമല്ലെന്ന പ്രഖ്യാപനമാണ് ഈ തെരഞ്ഞെടുപ്പ് വിധി പകരുന്നത്. വോട്ടർമാർ വിവേകത്തോടെ സമീപിച്ച തെരഞ്ഞെടുപ്പ് വിധി വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇന്ത്യയുടെ ഹൃദയഭൂമിയിലെ വിധിയെ മാത്രം പഠനങ്ങൾക്ക് വിധേയമാക്കുമ്പോൾ ഇന്ത്യക്കൊരിക്കലും വർഗീയമാവാനോ ഹിന്ദുത്വവത്കരിക്കാനോ സാധ്യമല്ലെന്ന് ബോധ്യപ്പെടുത്തുന്ന ഈ വിധി ഓരോ ഇന്ത്യക്കാരനും വലിയ ആശ്വാസമാണ് പ്രതിഫലിക്കുന്നത്.ജനവിരുദ്ധ നയങ്ങളും ധാർഷ്ട്യവും കൊണ്ട് മാത്രം ഭരണത്തിന് നേതൃത്വം നൽകുന്ന കേരള ഗവൺമെന്റിനും ഈ വിധിയിൽ നിന്നും പാഠം പഠിക്കാനുണ്ടെന്നും കെ.എം.സി.സി അഭിപ്രായപ്പെട്ടു.