ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; ഏഴ് മാവോയിസ്റ്റുകളെ വധിച്ചു; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു

ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന ഏഴ് മാവോവാദികളെ വധിച്ചു. മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓർച്ച മേഖലയിലെ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഇതോടെ, സംസ്ഥാനത്ത് ഈവർഷം ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ട മാവോവാദികളുടെ എണ്ണം 125 ആയി.

വൈകീട്ട് മൂന്നുമണിയോടെ ഒർച്ച പ്രദേശത്തെ ഗ്രാമവനത്തിൽവെച്ചായിരുന്നു സായുധ പോരാട്ടം. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായെത്തിയതായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥർ. യൂണിഫോം ധരിച്ച നിലയിലായിരുന്നു മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ. സ്ഥലത്തുനിന്ന് ചില ആയുധങ്ങളും കണ്ടെത്തി. അതിനിടെ വെടിവയ്പ്പിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിൽ ഈവർഷംമാത്രം 125 മാവോയിസ്റ്റുകളാണ് വിവിധ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *