ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ 1.83 ദശലക്ഷത്തിലധികം തീർത്ഥാടകർ പങ്കെടുക്കുന്നതായി സൗദി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വ്യക്തമാക്കി.ആഭ്യന്തര, വിദേശ തീർത്ഥാടകർ ഉൾപ്പടെ 1,833,164 തീർത്ഥാടകരാണ് ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 1,611,310 പേർ വിദേശ തീർത്ഥാടകരും, 221,854 പേർ ആഭ്യന്തര തീർത്ഥാടകരുമാണ്.ഇത്തവണത്തെ ഹജ്ജിൽ 958,137 പുരുഷ തീർത്ഥാടകരും, 875,027 വനിതാ തീർത്ഥാടകരും പങ്കെടുക്കുന്നുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *