“ഓര്മ” ദുബായ് ബലി പെരുന്നാൾ ദിനത്തിൽ “ഇശൽ നിലാവ്” എന്ന പേരിൽ ആഘോഷം സംഘടിപ്പിച്ചു

ബലി പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഓർമ ദുബായ് ഇശൽ നിലാവ് എന്ന പേരിൽ പെരുന്നാൾ ആഘോഷം സംഘടിപ്പിച്ചു. ദുബായ് ഫോക്‌ലോർ തീയേറ്ററിൽ 17 ജൂൺ രാവിലെ 8 30 മുതൽ ആരംഭിച്ച പരിപാടിയിൽ ഓർമയുടെ അഞ്ചു മേഖലകൾ തമ്മിൽ വിവിധ കലാപരിപാടികളിൽ മത്സരങ്ങളും മേഖലകളിൽ നിന്ന് മത്സരേതര കലാപരിപാടികളും അവതരിപ്പിക്കപ്പെട്ടു മുട്ടിപ്പാട്ടും , വട്ടപ്പാട്ടും , മാപ്പിളപ്പാട്ടും മറ്റു സിനിമ ഗാനങ്ങളും തുടർന്ന് വനിതാ വിഭാഗവും , ബാലവേദി യും അവതരിപ്പിച്ച സിനിമാറ്റിക് ഡാൻസ് , ക്ലാസിക്കൽ ഫ്യൂഷൻ എന്നിവ അരങ്ങേറി. ബർദുബൈ മേഖല ഓവർ ഓൾ കിരീടം നേടി , ദെയ്‌റ മേഖല റണ്ണേഴ്‌സ് കിരീടം സ്വന്തമാക്കി.

തുടർന്ന് നടന്ന സാംസ്‌കാരിക സദസ്സ് ദുബായ് NTV ചെയര്മാൻ മാത്തുക്കുട്ടി കടോൺ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു, പ്രസിഡന്റ് ഷിജു ബഷീർ അധ്യക്ഷനായ പരിപാടിയിൽ സെക്രട്ടറി ബിജുവാസുദേവൻ , ലത ,റഷീദ് എന്നിവർ ആശസകൾ അറിയിച്ചു. തീപിടുത്തത്തിൽ മരണമടഞ്ഞ പ്രവാസി സഹോദരങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിച്ച യോഗത്തിനു കലാ വിഭാഗം കൺവീനർ സുനിൽ ആറാട്ടുകടവ് സ്വാഗതവും പറഞ്ഞു കലാവിഭാഗം ജോയിന്റ് കൺവീനർ ഫാസിൽ നന്ദിയും രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *