ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് പ്രവാസി മലയാളി ഫൗണ്ടേഷൻ റിയാദ് സെൻട്രൽ കമ്മിറ്റി കുടുംബ സംഗമം ‘പെരുന്നാൾ നിലാവ് 2024’ സംഘടിപ്പിച്ചു. റിയാദ് എക്സിറ്റ് 16 സുലൈയിലെ ബിലാദി ഇസ്തിറാഹയിൽ നടന്ന ആഘോഷ പരിപാടികൾ കൊക്കകോള ട്രെയിനിങ് മാനേജർ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻറ് യാസിർ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡൻറ് സലിം വാലില്ലാപ്പുഴ അധ്യക്ഷത വഹിച്ചു. ഡോ. ജയചന്ദ്രൻ, പുഷ്പരാജ്, റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡൻറ് വി.ജെ. നസ്റുദ്ദീൻ, സുഷമ ഷാൻ, നിഖില സമീർ, സുധിർ കുമ്മിൾ, ഷഫീഖ് പൂരകുന്നിൽ, സൈഫ് കൂട്ടുങ്കൽ, നൗഷാദ് ആലുവ, ഇസ്മാഈൽ പയ്യോളി, മജീദ് പതിനാറുങ്ങൽ, അബ്ദുൽ സലാം കോട്ടയം, ഷാനവാസ് മുനമ്പത്ത്, ഡൊമിനിക്, ഷാജഹാൻ മജീദ്, ബിനു മെൻസ് ട്രെൻഡ്, പി.എം.എഫ് സൗദി നാഷനൽ കമ്മിറ്റി ഭാരവാഹികളായ സുരേഷ് ശങ്കർ, ഷിബു ഉസ്മാൻ, ഷരീഖ് തൈക്കണ്ടി, ജോൺസൺ മാർക്കോസ് തുടങ്ങിയവർ സംസാരിച്ചു.