സഞ്ജു ടെക്കി സർക്കാർ സ്‌കൂൾ ചടങ്ങിൽ മുഖ്യാതിഥി; വിവാദമായതോടെ പിന്മാറി

മണ്ണഞ്ചേരി ഗവ. ഹൈസ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സ്റ്റുഡന്റ് മാഗസിൻ പ്രകാശന ചടങ്ങിൽ വ്ലോഗർ സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ വിവാദം. ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷൻ ഇന്ന് ഉച്ചയ്ക്ക് സംഘടിപ്പിച്ച പരിപാടിയിലാണ് സഞ്ജു ടെക്കിയെ മുഖ്യാതിഥിയായി ക്ഷണിച്ചത്.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് സഞ്ജു അറിയിച്ചു. വിവാദമുണ്ടെങ്കിൽ ഒഴിവാകാമെന്ന് സഞ്ജു അറിയിച്ചതായി സംഘാടകർ പറഞ്ഞു. മോട്ടർ വാഹന നിയമലംഘനവുമായി ബന്ധപ്പെട്ടു നടപടി നേരിട്ട സഞ്ജുവിനെ വിളിച്ചതിൽ രക്ഷിതാക്കളും നേരത്തെ പ്രതിഷേധം അറിയിച്ചിരുന്നു.

എന്നാൽ സമീപവാസിയെന്ന നിലയിലാണു സഞ്ജുവിനെ വിളിച്ചതെന്നാണു സംഘാടകർ പറയുന്നത്. മഴവില്ല് എന്ന് പേരിട്ട വിദ്യാർഥികളുടെ മാഗസിൻ പ്രകാശന ചടങ്ങിലേക്കാണ് സഞ്ജു ടെക്കിയെ ക്ഷണിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *