യുഎഇയിൽ കള്ളപ്പണം വെളുപ്പിച്ചു; വൻ തുക പിഴ ചുമത്തി യുഎഇ സെൻട്രൽ ബാങ്ക്

യുഎഇയിൽ കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമപ്രകാരം രാജ്യത്തെ ഒരു ബാങ്കിന് 5.8 ദശലക്ഷം ദിർഹം പിഴ ചുമത്തി. കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുക, തീവ്രവാദത്തിന് ധനസഹായം നൽകുക, നിയമവിരുദ്ധ സംഘടനകൾക്ക് ധനസഹായം നൽകുക തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബാങ്കിന് എഎംഎൽ/സിഎഫ്ടി നയങ്ങളിലും നടപടിക്രമങ്ങളിലും പോരായ്മകളുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്ന് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. ബാങ്കിൻ്റെ പേര് സെൻട്രൽ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *