‘കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇത്’; വിമർശനത്തിനെതിരെ എകെ ശശീന്ദ്രൻ

വയനാട് ദുരന്തത്തിൽ കേന്ദ്ര വനം – പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന്റെ വിമർശനത്തിനെതിരെ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണമായതെന്നാണ് ഭൂപേന്ദർ യാദവ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനെതിരെയായിരുന്നു എ കെ ശശീന്ദ്രന്റെ പ്രതികരണം. അതേസമയം, വയനാട് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു സംഘവും ദൗത്യം നിർത്തിയിട്ടില്ലെന്നും റവന്യൂ മന്ത്രി കെ രാജൻ വ്യക്തമാക്കി. കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവർത്തനം മുന്നോട്ട് പോകുന്നതെന്നും കണക്കുകൾ പ്രകാരം മാത്രമാണ് ആളുകളെ ഉള്ളിലേക്ക് കടത്തിവിടുന്നതെന്നും മന്ത്രി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *