ഭക്ഷണകാര്യത്തിലും മുന്നിലായി കുവൈത്ത് എയർവേസ്

യാത്രക്കിടെ വിതരണം ചെയ്യുന്ന ഭക്ഷണത്തിൽ ആഗോളതലത്തിൽ ഒന്നാമതെത്തി കുവൈത്ത് എയർവേസ്. മണിസൂപ്പർ മാർക്കറ്റിന്റെ ട്രാവൽ ഇൻഷുറൻസ് ടീം തയാറാക്കിയ ആഗോള പട്ടികയിലാണ് കുവൈത്ത് എയർവേസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

100ലധികം വിമാനക്കമ്പനികളുടെ 27,000ത്തിലധികം യാത്രക്കാരിൽനിന്ന് അഭിപ്രായങ്ങൾ വിശകലനം ചെയ്തതാണ് പട്ടിക തയാറാക്കിയത്. എല്ലാ കാബിൻ ക്ലാസുകളിലുമായി പത്തിൽ 8.6 ശരാശരി സ്‌കോറോടെ കുവൈത്ത് എയർവേസ് ഒന്നാം സ്ഥാനം നേടി. മൾട്ടി-കോഴ്സ് ഓപ്ഷനുകൾ മുതൽ ലോബ്സ്റ്റർ, ബീഫ് വരെയുള്ള നിരവധി ഭക്ഷണങ്ങളാണ് യാത്രക്കാർക്ക് എയർവേസ് വാഗ്ദാനം ചെയ്യുന്നത്.

8.44 സ്‌കോറോടെ ഒമാൻ എയർ രണ്ടാം സ്ഥാനത്തും മിഡിൽ ഈസ്റ്റ് എയർലൈൻസ് 8.39 സ്‌കോറോടെ മൂന്നാം സ്ഥാനത്തുമെത്തി.വിമാന സമയം പാലിക്കുന്നതിലും കുവൈത്ത് എയർവേസ് മുന്നിലാണ്. ജൂണിൽ സിറിയം വെബ്‌സൈറ്റ് പുറത്തിറക്കിയ റിപ്പോർട്ടിൽ മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മേഖലകളിൽ കുവൈത്ത് എയർവേസ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. കൃത്യസമയത്ത് സർവിസ് നടത്തുന്നതിൽ കുവൈത്ത് എയർവേസ് ശ്രദ്ധേയമായ പ്രകടനം നടത്തുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *