അബുദാബി ഇന്ത്യൻ ഇസ്ലാമിക്‌ സെന്റർ ഖുർആൻ വാർഷിക പ്രഭാഷണം ഓഗസ്റ്റ് 30ന്

ഇന്ത്യൻ ഇസ്ലാമിക്‌ സെൻ്റർ റിലീജിയസ് വിഭാഗം എല്ലാ ആഴ്ചകളിലും സംഘടിപ്പിക്കുന്ന ഖുർആൻ ക്ലാസ്സുകളുടെ വാർഷികവും റിലീജിയസ് കമ്മിറ്റിയുടെ പ്രവർത്തനോത്ഘാടനവും ആഗസ്ത് 30 ന് വൈകുന്നേരം 7.30 ന് ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടക്കും. പ്രമുഖ ഖുർആൻ പണ്ഡിതൻ സിംസാറുൽ ഹഖ് ഹുദവി ‘ഖുർആൻ കാലങ്ങളെ അതിജീവിച്ച മഹാവിസ്മയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.

പരിപാടിയിൽ പങ്കെടുക്കുന്നവരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് വിജയികൾക്ക് വിശുദ്ധ ഉംറ ചെയ്യുവാനുള്ള അവസരമുൾപ്പെടെ വിവിധ സമ്മാനങ്ങൾ നൽകുന്നതാണ്. പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യങ്ങളും മുസഫ, ബനീയാസ് എന്നീ മേഖലയിൽ നിന്നും വാഹന സൗകര്യവും ഒരുക്കുന്നതാണെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :0558243574

Leave a Reply

Your email address will not be published. Required fields are marked *