ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ല; പൂർണ റിപ്പോർട്ട് ആവശ്യപ്പെടില്ല

പ്രത്യേക അന്വേഷണ സംഘം ഹേമ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കില്ല. കമ്മിറ്റി റിപ്പോർട്ടിൻ മേൽലുള്ള തുടർ നടപടികൾ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങൾ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. കമ്മിറ്റിക്ക് മുന്നിൽ മൊഴി കൊടുത്തവരെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വരാത്ത സാഹചര്യത്തിൽ സർക്കാരിനോട് പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള പരിശോധന വേണ്ടെന്നാണ് പൊലീസ് തീരുമാനം.

അതേസമയം, കമ്മിറ്റിക്ക് മുന്നിൽ പരാതി നൽകിയവർ പൊലീസിൽ നേരിട്ട് മൊഴി നൽകാൻ തയ്യാറായാൽ കേസെടുക്കും. നടൻ സിദ്ദിഖിനെതിരെ ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ യുവനടി ഡിജിപിക്ക് നൽകിയ പരാതി ഇന്ന് അന്വേഷണ സംഘത്തിലുളള ഡിഐജി അജീത ബീഗത്തിന് കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *