വലിയ ആളുകളെ സംരക്ഷിക്കാനുളള ശ്രമം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്ന് ചെന്നിത്തല

ഹേമാ കമ്മറ്റി റിപ്പോർട്ടിന്മേലുളള നടപടിയാണ് പ്രധാന വിഷയമെന്നും യഥാർത്ഥ പ്രശ്‌നത്തിൽ നിന്നും വഴി മാറിപ്പോകരുതെന്നും രമേശ് ചെന്നിത്തല. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പ്രധാന പേജ് എവിടെയെന്ന ചോദ്യമുയർത്തിയ ചെന്നിത്തല, വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആരോപിച്ചു.

‘സർക്കാർ വേട്ടക്കാർക്ക് ഒപ്പം നിൽക്കുന്നു. വലിയ ആളുകളെ സംരക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യഥാർത്ഥ പ്രശ്‌നത്തിൽ നിന്ന് വഴി തിരിച്ച് വിടാൻ മാധ്യമങ്ങൾ ഉൾപ്പടെ ശ്രമിക്കരുത്. ഹേമാ കമ്മറ്റി റിപ്പോർട്ടിലെ നടപടിയാണ് പ്രശ്‌നം. സിനിമാ രംഗത്തെ എല്ലാവരേയും സംശയത്തിന്റെ നിഴലിൽ നിർത്താൻ ആവില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേ സമയം, ബലാത്സംഗകേസിൽ പ്രതിയായ മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശനും രംഗത്തെത്തി. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *