എന്നാലും എന്റെ ആറാട്ടണ്ണാ…! അങ്ങയ്ക്കീ ഗതി വന്നല്ലോ…

ഹേമ കമ്മിറ്റി റിപ്പോർട്ടും വിവാദങ്ങളും കൊടുമ്പിരികൊണ്ടിരിക്കുമ്പോൾ മറ്റൊരു പീഡനവാർത്തയും ജനശ്രദ്ധയാകർഷിക്കുന്നു. ഇതിലെ നായകന്മാർ മറ്റാരുമല്ല, സുപ്രസിദ്ധ ‘സിനിമാനിരൂപകൻ’ ആറാട്ട് അണ്ണൻ എന്ന സന്തോഷ് വർക്കിയും സംഘവുമാണ്. മുൻനിര നായികമാരോടായിരുന്നു ആറാട്ടണ്ണന്റെ നോട്ടം. ചില പ്രമുഖ നടിമാരോട് അണ്ണൻ വിവാഹാഭ്യർഥന നടത്തുകയും ചെയ്തിട്ടുണ്ട്.

ട്രാൻസ്ജെൻഡർ യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ സംവിധായകൻ വിനീത്, സന്തോഷ് വർക്കി, അലിൻ ജോസ് പെരേര എന്നിവരടക്കം അഞ്ച് പേരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് മേക്കപ്പ് ആർട്ടിസ്റ്റായ യുവതിയുടെ അടുത്ത് ഇവർ എത്തിയത്.

ഇക്കഴിഞ്ഞ ഏപ്രിൽ 12ന് ആണു സംഭവം നടന്നത്. ഓഗസ്റ്റ് 13ന് ആണ് യുവതി പരാതിയുമായി ചേരാനെല്ലൂർ പോലീസിനെ സമീപിക്കുന്നത്. എന്നാൽ ആദ്യം കേസ് എടുക്കാൻ പോലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. പിന്നീട് കേസ് എടുക്കുകയും മജിസ്ട്രേറ്റിന് മുമ്പാകെ യുവതി മൊഴി കൊടുക്കുകയുമായിരുന്നു. സിനിമയിൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്ന യുവതിയെ ചിറ്റൂർ ഫെറിക്കടുത്തുള്ള ഫൽറ്റിൽ വച്ച് പീഡിപ്പിച്ചു എന്നാണ് കേസ്.

സിനിമയിലെ രംഗങ്ങൾ വിശദീകരിക്കാൻ എന്ന പേരിൽ വിളിക്കുകയും വിനീത് കെട്ടിയിടുകയും തുടർന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. സുഹൃത്തുക്കളായ അലിൻ ജോസ് പെരേര, ആറാട്ടണ്ണൻ, ്രൈബറ്റ്, അഭിലാഷ് എന്നിവർക്കും വഴങ്ങണമെന്നു വിനീത് ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നുണ്ട്.

ബ്ലഡി നൈറ്റ് എന്ന ഷോർട്ട് ഫിലിം ഒരുക്കിയ സംവിധായകനാണ് വിനീത്. സന്തോഷ് വർക്കിയും അലിൻ ജോസ് പെരേരയും ്രൈബറ്റും ഇതിൽ അഭിനയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *