ചരിത്രം, കരിയറിൽ വലയിലാക്കിയത് 900 ഗോളുകൾ; ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് റെക്കോർഡ്

ചരിത്രമെഴുതി ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 900 ഗോളുകൾ‌ എന്ന മാന്ത്രികസംഖ്യയിലെത്തിയിരിക്കുകയാണ് പോർച്ചുഗീസ് താരം. യുവേഫ നേഷന്‍സ് ലീഗില്‍ ഇന്നലെ രാത്രി ക്രൊയേഷ്യക്കെതിരായ മത്സരത്തിലാണ് താരം നാഴികക്കല്ല് പിന്നിട്ടത്. കളിയുടെ 34-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ 900 ഗോള്‍ നേടുന്ന ആദ്യതാരമായി ക്രിസ്റ്റ്യാനോ.

ക്ലബ്ബ് കരിയറില്‍ 1025 കളിയില്‍ 769 ഗോള്‍ നേടിയ ക്രിസ്റ്റ്യാനോ രാജ്യത്തിനായി 211 കളിയില്‍ 131 ഗോളുമായാണ് 900 ത്തിലെത്തിയത്. 450 ഗോളുകൾ സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലും 145 എണ്ണം മാഞ്ചസ്റ്റർ യുണൈറ്റഡിലും 101 ഗോളുകൾ യുവന്റസിലും 68 ഗോളുകൾ അൽ നസ്റിലും അഞ്ചെണ്ണം ആദ്യ ക്ലബ്ബായ സ്പോർടിങ് ലിസ്ബനിലും താരം സ്വന്തമാക്കി. 2002-ലാണ് ക്രിസ്റ്റ്യാനോ പ്രൊഫഷണല്‍ ഫുട്ബോളിലെത്തിയത്.

ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന നേട്ടത്തിലാണ് ഇപ്പോൾ എത്തിയതെന്നാണ് ചരിത്ര ഗോൾ പിറന്നപ്പോൾ താരം പ്രതികരിച്ചത്. 859 കരിയർ ഗോളുകളുമായി അർജന്റീനിയൻ സൂപ്പർ താരം ലിയോണൽ മെസ്സിയാണ് രണ്ടാം സ്ഥാനത്തുള്ളത്. 765 ഗോളുകളുമായി ബ്രസീൽ ഇതിഹാസ താരം പെലെയാണ് മൂന്നാമത്.

Leave a Reply

Your email address will not be published. Required fields are marked *