പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന അവനവഞ്ചേരി ശാന്തി നഗറിൽ കുന്നുവിള വീട്ടിൽ ശശികുമാർ രത്നഗിരി അന്തരിച്ചു. 48 വയസായിരുന്നു. രണ്ട് പതിറ്റാണ്ട് കാലം മിഡിൽ ഈസ്റ്റ് കേന്ദ്രീകരിച്ച് റേഡിയോ ജോക്കി ആയി പ്രവർത്തിച്ചിരുന്ന ശശികുമാർ രത്നഗിരി നിലവിൽ കേരളത്തിൽ സിനിമ സീരിയൽ രംഗത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റ് രംഗത്ത് സജീവമായിരുന്നു. കേരളത്തിലെ പ്രധാന സമിതികളിലൂടെ നിരവധി നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം സ്വവസതിയിൽ. ഭാര്യ: രഞ്ജിനി. മകൻ: ഇന്ദുചൂഡൻ
പ്രശസ്ത റേഡിയോ ജോക്കിയും ഡബ്ബിങ് ആർട്ടിസ്റ്റുമായിരുന്ന ശശികുമാർ രത്നഗിരി അന്തരിച്ചു
