ഗംഭീറും അഗാർക്കറും ഇടപെട്ടു; അവസാന നിമിഷം ഇഷാൻ കിഷൻ ടീമിലെത്തി

ഒടുവിൽ ദുലീപ് ട്രോഫിയിൽ ഇഷാന്‍ കിഷന്‍ ഇടംപിച്ചു. ദുലീപ് ട്രോഫി രണ്ടാം റൗണ്ട് പോരാട്ടം ഇന്നാണ് തുടങ്ങിയത്. അവസാന നിമിഷമാണ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ പ്ലേയിംഗ് ഇലവനില്‍ ഇടം പിടിച്ചത്. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്‍റെയും ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെയും ഇടപെടല്‍മൂലമാണ് ഇഷാന്‍ കിഷന്‍ ടീമിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പരിക്കുമൂലം ദുലീപ് ട്രോഫി ആദ്യ റൗണ്ട് മത്സരങ്ങളില്‍ നിന്ന് ഇഷാന്‍ കിഷന്‍ വിട്ടുനിന്നിരുന്നു. പകരം സഞ്ജു സാംസണിനെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി ടീമിലുള്‍പ്പെടുത്തുകയും ചെയ്തു.

ബംഗ്ലാദേശിനെിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിന് പിന്നാലെ നിരവധി താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്ന് ബിസിസിഐ ദുലീപ് ട്രോഫി രണ്ടാം റൗണ്ട് മത്സരത്തിനുള്ള പുതുക്കിയ ടീം ലിസ്റ്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതിൽ ഏതിലും ഇഷാന്‍ കിഷന്‍റെ പേരുണ്ടായിരുന്നില്ല. ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ഇഷാന്‍ കിഷനെ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ‘ബ്രി​ഗ് ബാക്ക് ഇഷാണ കിഷൻ’ ക്യാംപെയിന്‍ ആരാധകര്‍ തുടങ്ങിയത്.

ഇതിന് പിന്നാലെയാണ് ഡി ടീമിലുണ്ടായിരുന്ന ഇഷാൻ കിഷനെ ഇന്ത്യ സി ടീമിന്‍റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ ഗംഭീറും അഗാര്‍ക്കറും നിര്‍ദേശം നല്‍കിയതെന്നാണ് റിപ്പോർട്ട്. ആര്യന്‍ ജുയാലിന് പകരമാണ് കിഷനെ സി ടീമിലെടുത്തത്. അവസാന നിമിഷം ടീമിലെത്തി കിഷന്‍ 48 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച് തിരിച്ചുവരവ് ആഘോഷമാക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *