കുവൈത്ത് എയർപോർട്ട്: പുതിയ ടെർമിനൽ രണ്ടു വർഷത്തിനുള്ളിൽ

കുവൈത്ത് എയർപോർട്ടിൽ പുതിയ ടെർമിനൽ രണ്ട് വർഷത്തിനുളളിൽ തുറക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അൽ മഷാൻ. പുതിയ എയർപോർട്ട് പ്രോജക്ട് ഏറ്റവും ഉയർന്ന നിലവാരത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും പദ്ധതി ഇതിനകം തന്നെ പ്രമുഖ അന്താരാഷ്ട്ര വിമാനക്കമ്പനികളെ ആകർഷിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

എയർപോർട്ടിലെ പുതിയ പാസഞ്ചേഴ്‌സ് ടെർമിനൽ നിർമാണ പ്രവൃത്തികൾ വേഗത്തിൽ തീർക്കാൻ പൊതുമരാമത്ത് മന്ത്രാലയവുമായി സഹകരിച്ച് പ്രവർത്തിക്കാൻ പ്രതിവാര കാബിനറ്റ് യോഗത്തിൽ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അബ്ദുല്ല അൽ അഹമ്മദ് അൽ സബാഹ് നിർദേശം നൽകിയിരുന്നു.

പദ്ധതിയുടെ നിർമാണ പുരോഗതി വിലയിരുത്തിയ പ്രധാനമന്ത്രി രാജ്യത്തെ തന്നെ പ്രധാന വികസന പദ്ധതികളിലൊന്നാണ് വിമാനത്താവള പദ്ധതിയെന്ന് ചൂണ്ടിക്കാട്ടുകയും പദ്ധതിയുമായി സഹകരിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *