‘ഗൾഫ് ഓണം – 2024’: 25 ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി റേഡിയോ കേരളത്തിൻ്റെ ഓണാഘോഷം!

ഗൾഫിലെമ്പാടും പ്രക്ഷേപണമെത്തുന്ന ഏക മലയാളം എ.എം റേഡിയോ ആയ ‘റേഡിയോ കേരള’ത്തിൻ്റെ ഓണാഘോഷം ‘ഗൾഫ് ഓണം – 2024’ എന്ന പേരിൽ ഉത്രാടം, തിരുവോണം ദിനങ്ങളിൽ ലൈവത്തണായി അരങ്ങേറും. ഉത്രാടനാളിലും തിരുവോണനാളിലും യു.എ.ഇ സമയം രാവിലെ 7 മുതൽ രാത്രി 11 വരെ റേഡിയോ കേരളത്തിലും റേഡിയോ കേരളത്തിൻ്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലും ലൈവത്തൺ ലഭ്യമാണ്.

ഉത്രാടദിനത്തിൽ ‘സദ്യവട്ടം’ അടക്കം നിരവധി പരിപാടികൾ ഒരുക്കിയിട്ടുണ്ട്. തിരുവോണദിനത്തിൽ ഓണപ്പരിപാടികൾക്കൊപ്പം രാത്രി 8ന് നബിദിനം പ്രമാണിച്ചുള്ള പ്രത്യേക മജ്ലിസും ഉണ്ടായിരിക്കും.

25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ നൽകുന്ന ഓണം ബംപർ അടക്കമുള്ള മത്സരങ്ങളും അരങ്ങേറും. മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പ്ലേ സ്റ്റോറിൽനിന്ന് റേഡിയോ കേരളം ആപ്പ് ഡൗൺലോഡ് ചെയ്യുക. തംബോല അടക്കമുള്ള ഗെയിമുകളിൽ പങ്കെടുക്കുന്ന ഭാഗ്യശാലികൾക്ക് ഓരോ മണിക്കൂറിലും ഒരു ലക്ഷം രൂപ വരെ സമ്മാനം നേടാൻ അവസരമുണ്ട്. രണ്ട് ദിനങ്ങളിലായാണ് ആകെ 25 ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് നൽകുന്നത്. വിജയികൾ നിർദ്ദേശിക്കുന്നപക്ഷം സമ്മാനത്തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്നും ടീം റേഡിയോ കേരളം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *