യുപിയിൽ പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനം; 4 പേർക്ക് ദാരുണാന്ത്യം

ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ മരിച്ചു. നൗഷേരയിലുണ്ടായ അപകടത്തിൽ 6 പേർക്കു പരുക്കേറ്റതായും പൊലീസ് പറഞ്ഞു. സ്ഫോടനത്തിൽ ഒരു വീട് തകർന്നു. നിരവധിപ്പേർ കെട്ടിടാവശിഷ്ടങ്ങളുടെ അടിയിൽ കിടപ്പുണ്ടെന്നാണു സംശയിക്കുന്നത്.

പടക്കങ്ങൾ സൂക്ഷിക്കുന്ന സ്ഥലത്തു ചൊവ്വാഴ്ചയാണു സ്ഫോടനമുണ്ടായത്. കെട്ടിടാവശിഷ്ടങ്ങളുടെ ഇടയിൽനിന്ന് 10 പേരെ പൊലീസ് പുറത്തെടുത്തു. ഇവരിലുൾപ്പെട്ട നാലു പേരാണു മരിച്ചത്. ബാക്കിയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *