ഇന്ത്യയിലെ ഒമാൻ അംബാസഡർ ഇസ്സ സലേഹ് അൽ ഷിബാനി ഇന്ത്യൻ ധനകാര്യ മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ ഡൽഹിയിൽ വെച്ചായിരുന്നു ഈ കൂടിക്കാഴ്ച. ഇന്ത്യയും, ഒമാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. കൂടുതൽ ശക്തമായ വ്യാപാരബന്ധങ്ങൾ ഉറപ്പാക്കുന്നത് സംബന്ധിച്ചും, വാണിജ്യ മേഖലകളിലും തന്ത്രപ്രധാനമായ മേഖലകളിലും കൂടുതൽ ദൃഡമായ ബന്ധങ്ങൾ ഉറപ്പ് വരുത്തുന്നത് സംബന്ധിച്ചും ഇരുവരും വിശകലനം ചെയ്തു.
ഇന്ത്യയിലെ ഒമാൻ അംബാസഡർ ധനകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
