മലയാളി ഡിസൈനർമാരുടെ കൂടായ്മയായ വര യു.എ.ഇയുടെ സ്പെഷൽ സ്ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ് എന്ന പേരിൽ പ്രചോദന പരിപാടി സംഘടിപ്പിച്ചു. ദുബൈ ഡൗൺ ടൗണിലെ ‘മൂവൻ പിക്ക്’ ഹോട്ടലിൽ നടന്ന പരിപാടിയിൽ വിവിധ എമിറേറ്റുകളിൽനിന്നായി തിരഞ്ഞെടുത്ത 70ഓളം വരുന്ന ഡിസൈനർമാർ പങ്കെടുത്തു. സുകേഷ് ഗോവിന്ദൻ ‘എങ്ങനെ ഒരു സംരംഭകനാകാം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. കോഓഡിനേറ്റർ ക്രിയേറ്റിവ് ഡയറക്ടർ മുബഷിർ സെഷന് നേതൃത്വം നൽകി. തുടർന്ന് വരയുടെ ഭാവി പരിപാടികളെ കുറിച്ചും വര സ്ക്വാഡിന്റെ ദൗത്യത്തെയും ലക്ഷ്യങ്ങളെയും കുറിച്ചും ചെയർമാൻ സജീർ ഗ്രീൻ ഡോട്ടിന്റെ നേതൃത്വത്തിൽ ചർച്ച നടന്നു.
വരയുടെ നേതൃത്വത്തിൽ നടത്തി വരുന്ന ഡിസൈൻ മേഖലയിലെ കലാകാരന്മാരുടെ പരിപാടിയായ ‘ആർട്ടെക്സ്’ന്റെ സീസൺ 2 അടുത്ത വർഷം ജനുവരിയിൽ യു.എ.ഇയിലെയും ഇന്ത്യയിലെയും ലോകോത്തര ഡിസൈനർമാരെ പങ്കെടുപ്പിച്ച് നടത്താൻ തീരുമാനിച്ചു. ഇതിനായി ആർടെക്സ് 2025ന്റെ സബ് കമ്മിറ്റികൾ രൂപവത്കരിച്ചു.
ചർച്ചകൾക്കും പ്രവർത്തനങ്ങൾക്കും വര യു.എ.ഇയുടെ ചെയർമാൻ സജീർ ഗ്രീൻ ഡോട്ട്, കൺവീനർ അൻസാർ മുഹമ്മദ്, ഫിനാൻസ് കോഓഡിനേറ്റർ ജിബിൻ, ജയേഷ്, വിദ്യ, റിയാസ് മുഹമ്മദ്, അനസ് റംസാൻ, മുബഷിർ, ജംനാസ്, ഷഫ്നാസ്, ഷംനാഫ്, ഷമീം മുഹമ്മദ്, റിയാസ് മല്ലു, എ.കെ.എം. ശരീഫ്, നൗഫൽ നാക്, ഗോഡ് വിൻ, നൗഫൽ പെരിന്തൽമണ്ണ, ഫാജി, അഞ്ജലി, വിബിൻ, ജോഫിൻ, വസന്തകുമാർ, മുസ്തഫ മറ്റു വര സ്ക്വാഡ് അംഗങ്ങളും നേതൃതം നൽകി.