മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളും സൗദിയിലേക്ക്; റിയാദിൽ പുതിയ ഓഫീസ് തുറന്നു

റിയാദിൽ പുതിയ ഓഫീസ് തുറന്ന് ഗൂഗിൾ കമ്പനി. രാജ്യത്തിനകത്തെ ഗൂഗിളിന്റെ സെന്റർ ഹബ്ബായി പുതിയ ഓഫിസ് പ്രവർത്തിക്കുമെന്ന് സൗദി മേധാവി ബദർ അൽമാതി പറഞ്ഞു. സൗദി വിഷൻ 2030ന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്ന് ഡിജിറ്റൽ പരിവർത്തനമാണ്. ഇതിന്റെ ഭാഗമായിട്ടാണ് മൈക്രോസോഫ്റ്റിന് പിന്നാലെ ഗൂഗിളും സൗദിയിലെത്തുന്നത്. പ്രാദേശിക സ്റ്റാർട്ടപ്പുകൾ, ഡെവലപ്പേഴ്സ്, അക്കാദമിക്, ടെക്നോളജി രംഗത്തുള്ളവർക്കും ഇത് ഗുണകരമാകും. സാങ്കേതിക മേഖലക്ക് സുസ്ഥിര പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് നടപടി. സൗദി അരാംകോയുടെ പിന്തുണയോടെയാണ് പുതിയ ചുവട്‌വെപ്പ്. ക്ലൗഡ് കംപ്യൂട്ടിംഗുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നിലവിൽ ഗൂഗിളിന്റെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. 2021ൽ ഗൂഗിൾ സൗദി സാമ്പത്തിക രംഗത്ത് 12.2 ബില്യൺ റിയാലിന്റെ സംഭാവനയാണ് നൽകിയത്. ആൻഡ്രോയിഡ് ഡെവലപ്പർ ഇക്കോസിസ്റ്റം വർഷം തോറും 29,000 ജോലി അവസരങ്ങളും സൃഷ്ടിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *