കേരളത്തിൽനിന്ന് ഇത്തവണ 14,594 പേർ ഹജ്ജിന്

കേരളത്തിൽനിന്ന് ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ 14,594 പേർക്ക് തീർഥാടനത്തിന് അവസരം. സംസ്ഥാനത്ത് 20,636 പേരാണ് ഹജ്ജിനായി അപേക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെട്ടവർ ഈ മാസം 25നുമുൻപ് ആദ്യ ഗഡു അടയ്ക്കണം.

ഇന്ന് ഡൽഹിയിലാണ് ഹജ്ജ് നറുക്കെടുപ്പ് നടന്നത്. ഗുജറാത്തിൽനിന്നാണ് ഇത്തവണ കൂടുതൽ പേർ തീർഥാടനത്തിനായി അപേക്ഷിച്ചത്. കേരളത്തിൽ പൊതുവിഭാഗത്തിൽ 14,351 പേരാണ് അപേക്ഷിച്ചത്. 65 വയസ് വിഭാഗത്തിൽ 3,462 പേരും മഹ്‌റമല്ലാത്ത വനിതകളുടെ വിഭാഗത്തിൽ 2,823 പേരും അപേക്ഷിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *