ഇടുക്കി ഡിഎംഒയ്‌ക്കെതിരെ ആരോഗ്യ വകുപ്പിന്റെ നടപടി; സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു

ഇടുക്കി ഡിഎംഒയെ സസ്‌പെൻഡ് ചെയ്തുകൊണ്ട് ആരോഗ്യ വകുപ്പ്. ഇടുക്കി ഡി എം ഒ ഡോ. എൽ മനോജിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. കൈക്കൂലി അടക്കം ഗുരുതര ആരോപണങ്ങളെ തുടർന്നാണ് സസ്‌പെൻഷൻ നടപടി. മനോജിനെതിരെ നേരത്തെ ആരോഗ്യവകുപ്പിന് പരാതികൾ ലഭിച്ചിരുന്നു.

ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് പരാതികൾ ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഡോ. എൽ മനോജിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യുന്നതെന്നാണ് ഉത്തരവിലുള്ളത്. നിലവിലെ ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലെ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് എസ് വർഗീസിന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസറുടെ അധിക ചുമതല നൽകിയതായും ഉത്തരവിലുണ്ട്. ഡോ. എൽ മനോജിനെതിരായ പരാതിയിൽ അന്വേഷണം നടത്തി 15 ദിവസത്തിനകം ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *