ഡബിളടിച്ച് ജോ റൂട്ടും, ഹാരി ബ്രൂകും; കൂറ്റന്‍ സ്‌കോറിലേക്ക് ഇംഗ്ലണ്ട്

പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ലീഡ്. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇംഗ്ലണ്ട് ബ്രേക്കിന് പിരിയുമ്പോൾ 3 വിക്കറ്റ് നഷ്ടത്തില്‍ 658 റണ്‍സെന്ന നിലയിലാണ്. ഇംഗ്ലണ്ടിന് 102 റണ്‍സിന്റെ വമ്പൻ ലീഡാണ്. ഡബിള്‍ സെഞ്ച്വറികളുമായി ജോ റൂട്ടും ഹാരി ബ്രൂകും ക്രീസില്‍ ആധിപത്യം തുടരുകയാണ്. ഇതുവരെ, റൂട്ട് 259 റണ്‍സും ബ്രൂക് 218 റണ്‍സും നേടിയിട്ടുണ്ട്.

ഒന്നാം ഇന്നിങ്സില്‍ 556 റണ്‍സെടുത്ത പാകിസ്ഥാനെതിരെ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 3 വിക്കറ്റ് നഷ്ടത്തില്‍ 492 റണ്‍സ് എന്ന നിലയിലാണ് നാലാം ദിനം തുടങ്ങിയത്. പിന്നാലെയാണ് ഇരുവരും അതിവേഗം ഇരട്ട സെഞ്ച്വറി നേടി ടീം സ്കോര്‍ 600 കടത്തിയത്.

സാക് ക്രൗളി (78), ബെന്‍ ഡുക്കറ്റ് (84) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇംഗ്ലണ്ടിന്റെ സ്‌കോർ ഉയരാൻ നിര്‍ണായകമായി. ക്യാപ്റ്റന്‍ ഒലി പോപ്പിനു മാത്രമാണ് പൂജ്യം റൺസിൽ നിരാശനായി മടങ്ങേണ്ടി വന്നത്. ഷഹീന്‍ അഫ്രീദി, നസീം ഷാ, ആമിര്‍ ജമാല്‍ എന്നിവരാണ് ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ എടുത്തത്.

അതേസമയം, ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിനായി ജാക്ക് ലീഷ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. ഗസ് അറ്റ്കിന്‍സന്‍, ബ്രയ്ഡന്‍ കര്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ക്രിസ് വോക്സ്, ഷൊയ്ബ് ബഷീര്‍, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *