പാർട്ടിയിൽ ശബ്ദമില്ലാത്ത ഒരുപാട് പേർക്ക് ഇനി ശബ്ദം വരാൻ പോവുകയാണ്; പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും: പി.സരിന്‍

പാലക്കാട് മണ്ഡലത്തിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന ഡോ . പി സരിൻ. തനിക്ക് ആളെ കൂട്ടാൻ കഴിയില്ലെന്ന് കോൺഗ്രസ് വെല്ലുവിളിച്ചാൽ, കോൺഗ്രസ് പ്രവർത്തകരായ 500 പേരെ ഉൾപ്പെടുത്തി പാലക്കാട് പ്രകടനം നടത്തുമെന്നും സരിൻ പറഞ്ഞു.

പാർട്ടിയിൽ ശബ്ദമില്ലാത്ത ഒരുപാട് പേർക്ക് ഇനി ശബ്ദം വരാൻ പോവുകയാണ് എന്നും കേരളത്തിൽ കോൺ​ഗ്രസ് സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടിലെ ആശയ ദാരിദ്ര്യം തുടരുകയാണ് എന്നും സരിൻ കൂട്ടിച്ചേർത്തു.

രാഷ്ട്രീയമായി ബി.ജെ.പിയെ എതിര്‍ക്കുന്നത് ഇടതുപക്ഷമാണ്. താന്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങുകയാണ്‌. അതിന് സ്ഥാനാര്‍ഥിത്വത്തിന്റെ നിറം നല്‍കേണ്ട. തന്നെ സ്ഥാനാര്‍ഥിയാക്കേണ്ട കാര്യത്തില്‍ സി.പി.എമ്മിനാണ് ബോധ്യം വരേണ്ടത്.

അവിടെ മൂവര്‍ സംഘമല്ല കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്. സി.പി.എം ആവശ്യപ്പെട്ടാല്‍ മത്സരിക്കും. കോണ്‍ഗ്രസ് ഇന്ത്യയുടെ പൊതുസ്വത്താണ്. അതിനെ ഇല്ലാതാക്കുന്നവരെ എതിര്‍ക്കണം. സിപിഎമ്മിലെ ആരും ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും സരിന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *