ഷാര്‍ജ മര്‍കസ് കാന്തപുരം ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍കസുസ്സഖാഫത്തി സുന്നിയ്യക്ക് കീഴില്‍ ഷാര്‍ജയുടെ ഹൃദയ ഭാഗത്ത് ഖാസിമിയ്യയില്‍ ആരംഭിച്ച ബഹുമുഖ ട്രെയിനിങ് സെന്റര്‍ ഷാര്‍ജ മര്‍കസ്-ദ ഫസ്റ്റ് വേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. നാലായിരം സ്‌ക്വയര്‍ ഫീറ്റില്‍ വിശാലമായ സൗകര്യത്തോടെ ആരംഭിച്ച വിഭ്യാഭ്യാസ-നൈപുണി കേന്ദ്രത്തില്‍ അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച് ഉള്‍പ്പെടെ ബഹുഭാഷാ പരിശീലനങ്ങള്‍, സയന്‍സ്, മാത്‌സ്, ഐ. ടി, ഖുര്‍ആന്‍, ഇസ്‌ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളിലെ അക്കാദമിക് സപ്പോര്‍ട്ട് & ട്യൂഷന്‍ എന്നീ സൗകര്യങ്ങളാണ് സംവിധാനിച്ചിട്ടുള്ളത്.

കൂടാതെ പ്രൊഫഷണല്‍ കോച്ചിങ്, വിവിധ വിഷയങ്ങളിലെ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകള്‍, യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ തുടങ്ങിയ വിവിധ പഠന സംവിധാനങ്ങളും സെന്ററിന് കീഴില്‍ തയ്യാറാക്കി വരുന്നുണ്ട്. ചടങ്ങില്‍ സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, മുസ്തഫ ദാരിമി കടാങ്കോട്, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, ഉസ്മാന്‍ സഖാഫി തിരുവത്ര, സി പി ഉബൈദുല്ല സഖാഫി, മദനീയം അബ്ദുല്‍ ലത്വീഫ് സഖാഫി, കബീര്‍ മാസ്റ്റര്‍, മൂസ കിണാശ്ശേരി, സകരിയ്യ ഇര്‍ഫാനി, അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, മര്‍സൂഖ് സഅദി, മര്‍കസ്, ഐ സി എഫ്, ആര്‍ എസ് സി, മര്‍കസ് അലുംനി, പ്രിസം ഫൗണ്ടേഷന്‍ സാരഥികള്‍ സംബന്ധിച്ചു.

മുജീബ് നൂറാനി സ്വാഗതവും ഷാര്‍ജ മര്‍കസ് മാനേജര്‍ ശാഫി നൂറാനി നന്ദിയും പറഞ്ഞു. ഷാര്‍ജ മര്‍കസിന്റെ സേവനങ്ങളും അഡ്മിഷന്‍ സംബന്ധിയായ വിവരങ്ങളും അറിയുന്നതിന് 0547957296, 0558600813 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *