ഐഎസ്എല്ലില്‍; കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് ബെംഗളൂരു എഫ്‌ സിയെ നേരിടും

ഐഎസ്എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ബംഗളൂരു എഫ് സി പോരാട്ടം. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നാണ് മത്സരം. ഈ സീസണില്‍ ഒരു ഗോള്‍ പോലും വഴങ്ങാത്ത ഏക ടീമാണ് ബംഗളൂരു എഫ് സി. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇവർ. അതെസമയം, ബ്ലാസ്റ്റേഴ്‌സ് തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്.

സ്വന്തം നാട്ടിൽ ബംഗളൂരുവിന്റെ കരുത്തിനെ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ-ഹെസൂസ് ഹിമെനെ-നോവ സദൂയി സഖ്യമാണ് മഞ്ഞപ്പടയുടെ കരുത്ത്. പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരം കളിക്കാതിരുന്ന ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷ് ഇന്ന് കളിച്ചേക്കും.

2023 മാര്‍ച്ച് 3 ലെ വിവാദ പ്ലേ ഓഫ് പോരിലെ തോല്‍വിക്ക് പകരം വീട്ടുക എന്നതു കൂടി ബ്ലാസ്റ്റേഴ്‌സിന് മുന്നിലുണ്ട്. ഹോം ഗ്രൗണ്ടില്‍ ശക്തമായ തിരിച്ചടി നല്‍കാനാകുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ പ്രതീക്ഷ. അഞ്ചു മത്സരങ്ങളില്‍ നാലു വിജയവും ഒരു സമനിലയുമായി 13 പോയിന്റാണ് ബംഗളൂരുവിനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *