ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണം; ലബനനില്‍ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

തെക്കുകിഴക്കന്‍ ലബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന കോമ്പൗണ്ടിനു നേരെയാണ് ആക്രമണം നടന്നത്. ലെബനന്‍ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്.അറബ് ചാനലായ അല്‍ മയാദിന്‍റെ കാമറമാന്‍ ഗസ്സാന്‍ നജറും ബ്രോഡ്കാസ്റ്റ് ടെക്‌നീഷ്യന്‍ മുഹമ്മദ് റിദയുമാണ് കൊല്ലപ്പെട്ട രണ്ട് പേര്‍. മൂന്നാമത്തെയാള്‍ ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ അല്‍ മനാര്‍ ടിവിയിലെ കാമറാമാന്‍ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുന്നറിയിപ്പ് നല്‍കാതെയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഒക്ടോബറില്‍ ലെബനന്‍-ഇസ്രയേല്‍ അതിര്‍ത്തിയില്‍ വെടിവെപ്പ് ആരംഭിച്ചതിന് ശേഷം നിരവധി മാധ്യമപ്രവര്‍ത്തകരുടെ ജീവന്‍ നഷ്ടപ്പെട്ടു. 2023 നവംബറില്‍ അല്‍-മയദീന്‍ ടിവിയുടെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഒരു മാസം മുമ്പ് തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ ഷെല്ലാക്രമണത്തില്‍ റോയിട്ടേഴ്‌സ് വിഡിയോ ഗ്രാഫര്‍ ഇസ്സാം അബ്ദുല്ല കൊല്ലപ്പെടുകയും ഫ്രാന്‍സിന്റെ അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ ഫ്രാന്‍സ് പ്രസ്, അല്‍ജസീറ ടിവിയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *