ഒരമ്മയെന്ന നിലയ്ക്കാണ് റാലിയിൽ പങ്കെടുക്കുന്നത്; കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി ബിയോൺസെ

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമലാ ഹാരിസിനുവേണ്ടി വോട്ടുതേടി പോപ്പ് ഗായിക ബിയോൺസെ. വെള്ളിയാഴ്ച രാത്രി ഹൂസ്റ്റണിൽ നടന്ന കമലയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് ബിയോൺസെ എത്തിയത്. ബിയോൺസെയുടെ സ്വദേശമാണ് ഹൂസ്റ്റൺ.

സെലിബ്രിറ്റിയോ രാഷ്ട്രീയക്കാരിയോ ആയല്ല ഒരമ്മയെന്ന നിലയ്ക്കാണ് താൻ റാലിയിൽ പങ്കെടുക്കുന്നതെന്ന് ബിയോൺസെ പറഞ്ഞു. സ്വന്തം കുഞ്ഞുങ്ങൾ ജീവിക്കുന്ന, ലോകത്തെക്കുറിച്ച് കരുതലുള്ള, പെൺമക്കൾക്ക് അതിർവരമ്പുകളില്ലാതെ ജീവിക്കാനാകുന്ന ലോകത്തിനായി സ്വപ്നംകാണുന്ന അമ്മമാരെല്ലാം കമലയ്ക്ക് വോട്ടുചെയ്യണമെന്ന് ബിയോൺസെ പറഞ്ഞു.

വേദിയിൽ ബിയോൺസെ പാട്ടുപാടിയില്ല. 2016-ൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്റന്റെ പ്രചാരണപരിപാടിയിൽ ബിയോൺസെ പാടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *